Wednesday, January 16, 2008

നായരും നസ്രാണി വൈദികരും സോഷ്യലിസ്റ്റുകളാണ്‌. അധവാ വെള്ളാപ്പള്ളിയ്ക്ക്‌ കച്ചവടം അറിയാം.



സി. പി. നായരുടെ കെ. ഇ. ആര്‍. പരിഷ്ക്കരണ വാര്‍ത്തകളാണ്‌ എന്‍.എസ്സ്‌.എസ്സിനെയും നസ്രാണി വൈദികരേയും ഒന്നിപ്പിച്ചത്‌. പ്രധാനമായും രണ്ട്‌ കാര്യങ്ങളാണ്‌ ആവരെതിര്‍ക്കുന്നത്‌:

  1. മാനെജ്മെണ്റ്റ്‌ സ്കൂളുകളില്‍ അദ്ധ്യാപക നിയമനം പി.എസ്സ്‌.സി. ലിസ്റ്റില്‍ നിന്നാവണം.
  2. മാനെജ്മെണ്റ്റ്‌ സ്കൂളുകളുടെ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ കൈമാറുക.

    ഈ രണ്ടു കാര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍, സ്കൂള്‍ മാനേജ്മെണ്റ്റിന്‌ അധികാരപ്പെട്ട ഒരുകര്യം മാത്രമേ ബാക്കി വരൂ: സ്കൂളിണ്റ്റെ ആസ്തി.

    കച്ചവടം ചെയ്ത്‌ പരിചയമോ സാംബത്തിക ശാസ്ത്രത്തില്‍ അവഗാഹമൊ ഉണ്ടായിരുന്നെങ്കില്‍, സി. പി. നായര്‍ ഈ സാഹസത്തിന്‌ മുതിരില്ലായിരുന്നു. കച്ചവടത്തില്‍, ഉടമസ്തന്‍ ആഗ്രഹിക്കുന്ന മൂന്നു പ്രധാന കാര്യങ്ങളുണ്ട്‌.
  • സ്വത്തിണ്റ്റെ ഉടമസ്ഥത.
  • സ്വത്തില്‍ കച്ചവടം നടത്താനുള്ള അധികാരം.
  • അതില്‍ നിന്നുള്ള വരുമാനം; ലാഭം.

വിദ്യഭ്യാസവും ഒരു കച്ചവടമാണ്‌. അല്ല എന്ന്‌ സിന്ധു ജൊയ്‌ വാദിക്കാന്‍ വരരുത്‌. നമ്മള്‍ എണ്‍പത്‌ ശതമാനം പേരും വിദ്യാഭ്യാസം കൊണ്ട്‌ വരുമാനം നേടുന്നവരാണ്‌. അത്‌ കച്ചവടമല്ല കാരുണ്യ പ്രവര്‍ത്തനമായിരുന്നെങ്കില്‍ നമ്മുടെ വരുമാനത്തിണ്റ്റെ പത്ത്‌ ശതമാനമെങ്കിലും പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സംഭാവന കൊടുത്തേനെ. സ്ഥിരമായി അങ്ങിനെ കൊടുക്കുന്ന നൂറുപേരെയെങ്കിലും കാണിച്ചുതന്നാല്‍ സിന്ധു ജൊയ്‌ പറയുന്നത്‌ മുഖവിലെക്കെങ്കിലും എടുക്കാമായിരുന്നു.

പറഞ്ഞുവന്നത്‌ കച്ചവടത്തില്‍ നിന്നും വരുമാനം വേണം. ലാഭം വേണം. ഇപ്പോള്‍ വല്ലപ്പോഴും വീണുകിട്ടുന്ന അദ്ധ്യാപക നിയമനത്തില്‍ നിന്നും കിട്ടുന്നെന്നു പറയുന്നതു മാത്രമാണ്‌ മാനേജ്മെണ്റ്റിണ്റ്റെ ഏക വരുമാനം. ലാഭം. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാണ്റ്റ്‌ കൊണ്ടു മാത്രം ഒരു വിദ്യാലയം അപ്കീപ്‌ ചെയ്യാന്‍ പറ്റില്ല. പിന്നെ ലാഭം വേണം. അപ്പോള്‍ അദ്ധ്യാപക നിയമന വരുമാനം സര്‍ക്കാര്‍ അറിഞ്ഞുള്ള ഉപാധിയാണ്‌. ഒരു സോഷ്യലിസ്റ്റ്‌ വ്യവസ്ഥ. പണമുള്ള അദ്ധ്യാപകരുടെ കയ്യില്‍ നിന്നും പണം പിരിച്ച്‌ തദ്ദേശത്തെ കുട്ടികളെ പഠിപ്പിക്കുക.

കാറല്‍ മാര്‍ക്സ്‌ പോലും സ്വപ്നം കാണാതിരുന്ന സോഷ്യലിസം!

അതു നിറുത്തരുതെന്നാണ്‌ നായരും നസ്രാണി വൈദികരും വാദിക്കുന്നത്‌. മാത്രമല്ല. ഡിവിഷന്‍ ഫാള്‍ ഇല്ലാതിരിക്കാന്‍ അദ്ധ്യാപകരും മാനെജ്മെണ്റ്റും പിള്ളേരെ പിടിക്കും. അപ്രകാരം സര്‍ക്കാരിണ്റ്റെ സമ്പൂര്‍ണ പ്രാധമിക വിദ്യാഭ്യാസ യജ്ഞം പത്ത്‌ പൈസ ചിലവില്ലാതെ നടക്കും.

ഈ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയെ ആണ്‌ സി. പി. നായര്‍ സോഷ്യലിസത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെക്കൊണ്ടുതന്നെ അട്ടിമറിക്കന്‍ ശ്രമിക്കുന്നത്‌. ഇതാണ്‌ വൈരുദ്ധ്യാതിഷ്ഠിത ഭൌതികവാദം.

മനെജ്മണ്റ്റ്‌ സ്കൂളുകള്‍ ലാഭമുള്ള ഏര്‍പ്പടല്ല. വെള്ളാപ്പള്ളിക്കതറിയാം. അധികാരങ്ങളൊക്കെപൊയാല്‍ മാനേജ്മണ്റ്റ്‌ സ്കൂളുകള്‍ നടത്താന്‍ എസ്‌. എന്‍. ഡി. പിക്കാവില്ല. എങ്കില്‍ വെള്ളാപ്പ്ള്ളി സര്‍ക്കാരിനൊടാവശ്യപ്പെടവുന്ന മൂന്ന്‌ ഒപ്ഷന്‍സുണ്ട്‌.

  • ചതുരശ്ര അടി നിരക്കില്‍ സ്കൂള്‍ വാടക.
  • മാര്‍ക്കറ്റ്‌ നിരക്കില്‍ സര്‍ക്കരിന്‌ സ്കൂള്‍ എറ്റെടുക്കാം.
  • കുടികിടപ്പവകാശം കൊടുത്ത്‌ സര്‍ക്കാരിനെ ഇറക്കിവിടാം. പ്രത്യേകിച്ച്‌ അദ്ധ്യാപകരൊക്കെയും സര്‍ക്കരിണ്റ്റേതാവുംബോള്‍ അതെളുപ്പമാണ്‌.

ഇപ്പൊഴത്തെ ഭൂമി വില വച്ചു നോക്കുംബോള്‍ സ്കൂളുകള്‍ നഷ്ടത്തിലാണെന്നു വെള്ളാപ്പള്ളിയെ ആരും പഠിപ്പിക്കണ്ട.

ഇനി നിങ്ങള്‍ പറയൂ, ആരാണ്‌ സോഷ്യലിസ്റ്റ്‌?

4 comments:

അങ്കിള്‍ said...

കെ.ഇ.ആര്‍. പരിഷ്കരണമോ?. എന്താണത്‌? കണ്ടാല്‍ എങ്ങനെയിരിക്കും? ഈ പരിഷ്കരണത്തില്‍ ഉണ്ടാകുമെന്ന് ഭയപ്പെടുന്ന കാര്യങ്ങളെപറ്റി സ്വപനത്തില്‍ പോലും സര്‍ക്കാര്‍ ചിന്തിച്ചിട്ടില്ലെന്നാണല്ലോ ഇന്നും കൂടി ഞാന്‍ ടി.വി യില്‍ കേട്ടതും, കണ്ടതും.

കടവന്‍ said...

well done.

Pongummoodan said...

ഈ വക കാര്യങ്ങളെക്കുറിച്ചൊക്കെ ആ പാവം സിന്ധു ജോയ്‌-ക്കെന്തറിയാം. വിട്ടുകള... ആരൊക്കെയൊ എന്തൊക്കെയോ പഠിപ്പിക്കുന്നു... തന്നാലാവുന്ന പോലെ അത്‌ പാടുന്നു. :)

മായാവി.. said...

നമ്മള്‍ എണ്‍പത്‌ ശതമാനം പേരും വിദ്യാഭ്യാസം കൊണ്ട്‌ വരുമാനം നേടുന്നവരാണ്‌. അത്‌ കച്ചവടമല്ല കാരുണ്യ പ്രവര്‍ത്തനമായിരുന്നെങ്കില്‍ നമ്മുടെ വരുമാനത്തിണ്റ്റെ പത്ത്‌ ശതമാനമെങ്കിലും പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സംഭാവന കൊടുത്തേനെ. സ്ഥിരമായി അങ്ങിനെ കൊടുക്കുന്ന നൂറുപേരെയെങ്കിലും കാണിച്ചുതന്നാല്‍ സിന്ധു ജൊയ്‌ പറയുന്നത്‌ മുഖവിലെക്കെങ്കിലും എടുക്കാമായിരുന്നു thats all.Perfect man perfect talk.