Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Wednesday, January 16, 2008

നായരും നസ്രാണി വൈദികരും സോഷ്യലിസ്റ്റുകളാണ്‌. അധവാ വെള്ളാപ്പള്ളിയ്ക്ക്‌ കച്ചവടം അറിയാം.



സി. പി. നായരുടെ കെ. ഇ. ആര്‍. പരിഷ്ക്കരണ വാര്‍ത്തകളാണ്‌ എന്‍.എസ്സ്‌.എസ്സിനെയും നസ്രാണി വൈദികരേയും ഒന്നിപ്പിച്ചത്‌. പ്രധാനമായും രണ്ട്‌ കാര്യങ്ങളാണ്‌ ആവരെതിര്‍ക്കുന്നത്‌:

  1. മാനെജ്മെണ്റ്റ്‌ സ്കൂളുകളില്‍ അദ്ധ്യാപക നിയമനം പി.എസ്സ്‌.സി. ലിസ്റ്റില്‍ നിന്നാവണം.
  2. മാനെജ്മെണ്റ്റ്‌ സ്കൂളുകളുടെ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ കൈമാറുക.

    ഈ രണ്ടു കാര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍, സ്കൂള്‍ മാനേജ്മെണ്റ്റിന്‌ അധികാരപ്പെട്ട ഒരുകര്യം മാത്രമേ ബാക്കി വരൂ: സ്കൂളിണ്റ്റെ ആസ്തി.

    കച്ചവടം ചെയ്ത്‌ പരിചയമോ സാംബത്തിക ശാസ്ത്രത്തില്‍ അവഗാഹമൊ ഉണ്ടായിരുന്നെങ്കില്‍, സി. പി. നായര്‍ ഈ സാഹസത്തിന്‌ മുതിരില്ലായിരുന്നു. കച്ചവടത്തില്‍, ഉടമസ്തന്‍ ആഗ്രഹിക്കുന്ന മൂന്നു പ്രധാന കാര്യങ്ങളുണ്ട്‌.
  • സ്വത്തിണ്റ്റെ ഉടമസ്ഥത.
  • സ്വത്തില്‍ കച്ചവടം നടത്താനുള്ള അധികാരം.
  • അതില്‍ നിന്നുള്ള വരുമാനം; ലാഭം.

വിദ്യഭ്യാസവും ഒരു കച്ചവടമാണ്‌. അല്ല എന്ന്‌ സിന്ധു ജൊയ്‌ വാദിക്കാന്‍ വരരുത്‌. നമ്മള്‍ എണ്‍പത്‌ ശതമാനം പേരും വിദ്യാഭ്യാസം കൊണ്ട്‌ വരുമാനം നേടുന്നവരാണ്‌. അത്‌ കച്ചവടമല്ല കാരുണ്യ പ്രവര്‍ത്തനമായിരുന്നെങ്കില്‍ നമ്മുടെ വരുമാനത്തിണ്റ്റെ പത്ത്‌ ശതമാനമെങ്കിലും പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സംഭാവന കൊടുത്തേനെ. സ്ഥിരമായി അങ്ങിനെ കൊടുക്കുന്ന നൂറുപേരെയെങ്കിലും കാണിച്ചുതന്നാല്‍ സിന്ധു ജൊയ്‌ പറയുന്നത്‌ മുഖവിലെക്കെങ്കിലും എടുക്കാമായിരുന്നു.

പറഞ്ഞുവന്നത്‌ കച്ചവടത്തില്‍ നിന്നും വരുമാനം വേണം. ലാഭം വേണം. ഇപ്പോള്‍ വല്ലപ്പോഴും വീണുകിട്ടുന്ന അദ്ധ്യാപക നിയമനത്തില്‍ നിന്നും കിട്ടുന്നെന്നു പറയുന്നതു മാത്രമാണ്‌ മാനേജ്മെണ്റ്റിണ്റ്റെ ഏക വരുമാനം. ലാഭം. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാണ്റ്റ്‌ കൊണ്ടു മാത്രം ഒരു വിദ്യാലയം അപ്കീപ്‌ ചെയ്യാന്‍ പറ്റില്ല. പിന്നെ ലാഭം വേണം. അപ്പോള്‍ അദ്ധ്യാപക നിയമന വരുമാനം സര്‍ക്കാര്‍ അറിഞ്ഞുള്ള ഉപാധിയാണ്‌. ഒരു സോഷ്യലിസ്റ്റ്‌ വ്യവസ്ഥ. പണമുള്ള അദ്ധ്യാപകരുടെ കയ്യില്‍ നിന്നും പണം പിരിച്ച്‌ തദ്ദേശത്തെ കുട്ടികളെ പഠിപ്പിക്കുക.

കാറല്‍ മാര്‍ക്സ്‌ പോലും സ്വപ്നം കാണാതിരുന്ന സോഷ്യലിസം!

അതു നിറുത്തരുതെന്നാണ്‌ നായരും നസ്രാണി വൈദികരും വാദിക്കുന്നത്‌. മാത്രമല്ല. ഡിവിഷന്‍ ഫാള്‍ ഇല്ലാതിരിക്കാന്‍ അദ്ധ്യാപകരും മാനെജ്മെണ്റ്റും പിള്ളേരെ പിടിക്കും. അപ്രകാരം സര്‍ക്കാരിണ്റ്റെ സമ്പൂര്‍ണ പ്രാധമിക വിദ്യാഭ്യാസ യജ്ഞം പത്ത്‌ പൈസ ചിലവില്ലാതെ നടക്കും.

ഈ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയെ ആണ്‌ സി. പി. നായര്‍ സോഷ്യലിസത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെക്കൊണ്ടുതന്നെ അട്ടിമറിക്കന്‍ ശ്രമിക്കുന്നത്‌. ഇതാണ്‌ വൈരുദ്ധ്യാതിഷ്ഠിത ഭൌതികവാദം.

മനെജ്മണ്റ്റ്‌ സ്കൂളുകള്‍ ലാഭമുള്ള ഏര്‍പ്പടല്ല. വെള്ളാപ്പള്ളിക്കതറിയാം. അധികാരങ്ങളൊക്കെപൊയാല്‍ മാനേജ്മണ്റ്റ്‌ സ്കൂളുകള്‍ നടത്താന്‍ എസ്‌. എന്‍. ഡി. പിക്കാവില്ല. എങ്കില്‍ വെള്ളാപ്പ്ള്ളി സര്‍ക്കാരിനൊടാവശ്യപ്പെടവുന്ന മൂന്ന്‌ ഒപ്ഷന്‍സുണ്ട്‌.

  • ചതുരശ്ര അടി നിരക്കില്‍ സ്കൂള്‍ വാടക.
  • മാര്‍ക്കറ്റ്‌ നിരക്കില്‍ സര്‍ക്കരിന്‌ സ്കൂള്‍ എറ്റെടുക്കാം.
  • കുടികിടപ്പവകാശം കൊടുത്ത്‌ സര്‍ക്കാരിനെ ഇറക്കിവിടാം. പ്രത്യേകിച്ച്‌ അദ്ധ്യാപകരൊക്കെയും സര്‍ക്കരിണ്റ്റേതാവുംബോള്‍ അതെളുപ്പമാണ്‌.

ഇപ്പൊഴത്തെ ഭൂമി വില വച്ചു നോക്കുംബോള്‍ സ്കൂളുകള്‍ നഷ്ടത്തിലാണെന്നു വെള്ളാപ്പള്ളിയെ ആരും പഠിപ്പിക്കണ്ട.

ഇനി നിങ്ങള്‍ പറയൂ, ആരാണ്‌ സോഷ്യലിസ്റ്റ്‌?

Saturday, January 12, 2008

അരവണയിലെ ഭക്തിയും ഭൌതികവാദവും



അരവണപ്പായസത്തിനുണ്ടായ ഈ ദൌര്‍ലഭ്യത്തിന്‌ കാരണം നാം അന്വേഷിക്കേണ്ടത്‌, കരാറുക്രമക്കേടുകളിലൊ യന്ത്രത്തകരാറുകളിലൊ അല്ല; മറിച്ച്‌ അടിസ്ഥാന തത്വങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന സര്‍ക്കര്‍ തീരുമാനങ്ങളിലാണ്‌.

ഭക്തരെന്തിനാണ്‌ ക്ഷേത്രങ്ങളില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും?
മനശ്ശാന്തിക്ക്‌. മനസ്സ്മാധാനം ആഹ്ളാദദായകവും.
ക്ഷേത്രത്തില്‍ ഭക്തരെന്താണ്‌ ആഗ്രഹിക്കുന്നത്‌?
ദര്‍ശനവും പ്രസാദവും.
അപ്പോള്‍ ക്ഷേത്രപരിപാലകര്‍ എന്താണ്‌ ചെയ്യേണ്ടത്‌?
ഭക്തര്‍ക്ക്‌ ദര്‍ശ്ശനത്തിനും പ്രസാദം ലഭിക്കുന്നതിനും സൌകര്യം ഒരുക്കുക.
ക്ഷേത്രപരിപലകരുടെ അടിസ്ഥാന കടമ അതാണ്‌.അതുകഴിഞ്ഞേ മറ്റൊന്നൊള്ളൂ. അരവണപ്പായസം ഭക്തര്‍ ആഗ്രഹിക്കുന്ന പ്രസാദമാണ്‌.

ഞാനോര്‍ക്കുകയാണ്‌: അംബലത്തില്‍നിന്നും കൊണ്ടുവന്നിരുന്ന പ്രസാദം പൊതിഞ്ഞ വാഴയില അമ്മ, ഭക്തിയോടെ തുളസിത്തറയിലാണ്‌ വച്ചിരുന്നത്‌.
"താഴത്തു വീണാല്‍ ചവിട്ടാതെ നോക്കണം". കുട്ടിയായിരുന്ന എന്നെ അമ്മ ശാസിച്ചു. ഭയത്തോടെ, ബഹുമാനത്തോടെ കുട്ടിയതനുസരിച്ചു.

മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളില്‍ അരവണപ്പായസം കമ്മോഡിറ്റിയാണ്‌. ഭൌതികവസ്തു. അതിണ്റ്റെ ക്രയവിക്രയം. തുക അടക്കുക. രസീതുകൈപ്പറ്റുക. അരവണപ്പായസം വാങ്ങുക. ഭക്ഷിക്കുക. അധികം ഭക്ഷിച്ചാല്‍ ഒരേംബക്കം. അതിനപ്പുറത്തേക്ക്‌ കടക്കില്ല, ആ ചിന്ത. ആ നിലക്ക്‌ അരവണപ്പായസനിര്‍മ്മാണത്തിലും വിതരണത്തിലും ശുഷ്കാന്തി കുറഞ്ഞുപോയതില്‍ അത്ഭുതമില്ല.

ഇത്തരം ഭൌതിക ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പ്രസാദത്തിലെ ഭക്തിയെ തിരിച്ചറിയില്ല. അതു തിരിച്ചറിയുന്നവരായിരിക്കണം ക്ഷേത്രപരിപാലകര്‍. മാര്‍ക്സിസ്റ്റു ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഭക്തരാവന്‍ വഴിയില്ല. അങ്ങിനെയുള്ളവര്‍ ദേവസ്വം ഭരിച്ചാല്‍ ഭക്തിയെ മാനിക്കില്ല. അരവണയില്‍ ഭക്തരനുഭവിക്കുന്ന വികാരത്തെ അംഗീകരിക്കില്ല.

ദേവസ്വം ബോര്‍ഡംഗങ്ങളെ ഭക്തരില്‍ നിന്നാണ്‌ നിയമിക്കേണ്ടത്‌; ഭൌതിക നിയമങ്ങള്‍ക്കപ്പുറത്ത്‌ ഭക്ത്തിയെ ഉള്‍ക്കൊള്ളുന്നവരില്‍ നിന്നും. (ഈ വിധം ആളുകള്‍ കുറവാകാം) ആകയാല്‍ ഇപ്പൊഴത്തെ അരവണദൌര്‍ലഭ്യത്തിനുത്തരവാദികള്‍ രാഷ്ട്രീയ നായകരാണ്‌ എന്നുവരുന്നു. രാഷ്ട്രീയ നായകര്‍ അതുതിരിച്ചറിയുക. തിരുത്തുക.

അടിക്കുറിപ്പ്‌: ഈ കുറുപ്പടി എഴുതിയ ആള്‍ അംബലവിശ്വാസിയൊ ഭൌതികവാദിയൊ അല്ല. എന്നാല്‍ കുറുപ്പടിപ്രകാരം പ്രവര്‍ത്തിച്ചാല്‍ ഭക്ത്തര്‍ക്ക്‌ ആഗ്രഹസാഫല്യമുണ്ടാകും. ശുഭം.

Sunday, January 6, 2008

നാം അപകടത്തിലാണ്‌



പിണറായി വിജയനു സമകാലീന രാഷ്ട്രീയനേതാക്കളില്‍നിന്നും വേറിട്ട ഒരു ചരിത്രം ഇല്ല. അധികം രാഷ്ട്രീയനേതാക്കളുടെയും മുഖം ഒന്നാണ്‌. പലനിറങ്ങളില്‍ അത്‌ പ്രതര്‍ശ്ശിക്കപ്പെടുന്നു. ആതിനപ്പുറത്തേക്ക്‌ ഇന്‍ഡ്യന്‍ രാഷ്ട്രീയ, സാംബ്ബത്തിക, സാമൂഹിക വ്യവഹാരങ്ങളില്‍ ഒരു മാറ്റത്തിന്‌ വെണ്ടുന്നത്രം സൌദ്നര്യം അവരുടെ മനസ്സിലില്ല.

എന്നാല്‍, ഒരൊരുത്തര്‍ക്കും മനസ്സിണ്റ്റെ സൌന്ദര്യം പ്രദര്‍ശ്ശിപ്പിക്കാനുള്ള അവസ്സരങ്ങള്‍ ഉണ്ടായിട്ടുണ്ടാവണം. പലപ്പൊഴും അവരതു ശ്രദ്ധിക്കാതെ കടന്നു പൊകുന്നത്‌ ആ സൌദ്നര്യത്തിനു മുകളില്‍ അവരൊരുത്തരും ഒരു കൂട ചവറു കമഴ്്ത്തുന്നതുകൊണ്ടാണ്‌. പിണറായി വിജയനും അത്തരം ഒരവസരം ഉണ്ടായി. നാം ശ്രദ്ധിക്കാതിരുന്ന പല അത്തരം നിമിഷങ്ങളും പിണറായി ആനുഭവിച്ചിരിക്യാം. സംഭവത്തിണ്റ്റെ ചുരുക്കം ഇതാണ്‌:

ചെന്നൈ എയര്‍പൊര്‍ട്ടില്‍ ചെക്കിന്‍ ചെയ്യുന്നതിനിടെ പിണറായി വിജയണ്റ്റെ ലാപ്ടോപ്‌ ബാഗ്ഗില്‍നിന്നും വെടിയുണ്ട കണ്ടെടുക്കുന്നു. തോക്കില്ല. തെറ്റുപറ്റിയതാകാം. ഹ്യൂമണ്‍ എറര്‍. ഓരെക്സ്പ്ളനേഷനിലൂടെ മപ്പാക്കാവുന്ന സംഭവം. ആതിനപ്പുരത്തേക്കില്ല. പണ്ടെങ്ങൊ അശ്ര്‍ദ്ധയില്‍ മറന്നു വച്ചതാകാം എന്നായിരുന്നു വിജയണ്റ്റെ സമര്‍ത്ധനം.

എന്നാല്‍, കധ്‌ഃഅയുടെ തുടക്കം അവിടെ ആയിരുന്നില്ല. മണിക്കൂറുകള്‍ക്കുമുന്‍പ്‌ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇതേ സഞ്ചിയുമായാണ്‌ വിജയന്‍ ചെക്കിന്‍ ചെയ്തത്‌. അവിടെ സഞ്ചിയില്‍ വെടിയുണ്ടകള്‍ പരിശോധനയില്‍ കണ്ടുപിടിച്ചില്ല.

വിമാനത്താവളങ്ങളില്‍ ഈ പരിശോധനാനിബന്ധനകള്‍ എന്തുകൊണ്ട്‌?

യത്രക്കാരുടെ, വ്യോമയാനത്തിണ്റ്റെ അതിലുപരി രാഷ്ട്ര ത്തിണ്റ്റെ സുരക്ഷയാണ്‌ ഈ തീവ്രപരിശോധനകള്‍ക്കാധാരം. പരിശോധനകള്‍ക്കുള്ള ചിലവുകള്‍ രജ്യഭണ്ടാരങ്ങളില്‍ നിന്നല്ല. മറിച്ച്‌, യാത്രികണ്റ്റെ സമയവും പണവുമണ്‌ അവിടെ ചിലവഷിക്കുന്നത്‌.

ഇ വിടെ ഒരുത്തമ പൌരന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

തണ്റ്റെ അശ്രദ്ധയെ കുറിച്ച്‌ വിവരിക്കുന്നതിനൊടൊപ്പം തന്നെ ഉത്തമപൌരന്‍ തിരുവന്തപുരം വിമനത്താവളത്തിലെ സുരക്ഷാ പരിശോധനയിലെ കഴിവുകുറവില്‍ ഉത്ക്ണ്ടാകുലനാകെണ്ടതുണ്ട്‌. ആ ഉത്ക്കണ്ട്ത, വ്യോമ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലയത്തേയും ഒരന്വേഷണത്തിനു ക്ഷണിച്ചുകൊണ്ടും അവരുമായി സഹകരിച്ചു കൊണ്ടുമാവണം പ്രകടിപ്പിക്കേണ്ടത്‌.

പിണറായി വിജയന്‍ അതുചെയ്തില്ല.
ഉത്തമ പൌരനയില്ല.
നിയമം അനുസരിക്കുന്നവനേ നിയമം നടപ്പിലാക്കാന്‍ സഹകരിക്കുന്നവനേ ഉത്തമ പൌരനാകാന്‍ കഴിയൂ.
ഉത്തമ പൌരനേ ഒരു രഷ്ട്രീയപ്രവര്‍ത്തകനാകാവൂ.
അത്തരം ഒരു രഷ്ട്രീയ പ്രവര്‍ത്തകനേ നിയമനിര്‍മാണത്തിലേര്‍പ്പെടാവൂ.
എങ്കിലേ രാഷ്ട്രസുരക്ഷ നടപ്പാക്കാനാവൂ.

മനസ്സിലെവിടെയൊ ഒളിഞ്ഞുകിടന്ന ആ സൌന്ദര്യത്തെ വിജയന്‍ ഒരു കൂട ചവറുകൊണ്ടു മൂടി.

ഈ കുറിപ്പില്‍ പിണറായി വിജയന്‍ ഒരു നിമിത്തമായതാണ്‌. അധികം രഷ്ട്രീയക്കാരും ഇതില്‍നിന്നും വ്യത്യസ്തരല്ല.

ഈശ്വരാ, ഇണ്റ്റ്യയുടെ സുരക്ഷ ഇവരുടെയൊക്കെ പ്രതിച്ചായക്കപ്പുറത്തേക്ക്‌ കടക്കുന്നില്ലല്ലൊ.