Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts
Wednesday, January 9, 2008
യുദ്ധം ആദ്യം ജയിക്കേണ്ടത് മനസ്സിലാണ്
ഒരു ഗൌരവ കൃതി വിലയിരുത്തപ്പെടേണ്ടത് അതിണ്റ്റെ സംവേദന ക്ഷമതയിലാണ്. കൃതി നമ്മെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യണം.
അടൂറ്‍ഗോപാല കൃഷ്ണണ്റ്റെ നാലു പെണ്ണുങ്ങള്‍ വിലയിരുത്തേണ്ടതും ആരീതിയിലണ്. എന്നാല്‍, പലപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. രണ്ട് ആക്ഷേപങ്ങളാണ് പൊതുവെ കേട്ടത്. കഥയുടെ പാശ്ചാത്തലം പഴഞ്ചനാണ്. രണ്ടാമത്തേത്, സ്ത്രീശാക്തീകരണത്തിനു വിഘാതം.
എന്നാല്‍, നാലുപെണ്ണുങ്ങള്‍ എന്നെ അതിശയിപ്പിച്ചു. ചിന്തിപ്പിച്ചു.
വീട്ടമ്മയില്‍ നിന്നു തുടങ്ങാം. പഴയ സതീര്‍ഥ്യനെ വീണ്ടും കണ്ടപ്പൊള്‍, ഓര്‍ത്ത കൌമാരകൂതൂഹലങ്ങളില്‍, അയാളുടെ ശൃങ്ഗാരങ്ങളില്‍ അത്പനേരത്തേക്കെങ്ങിലും മക്കളില്ലാത്ത വീട്ടമ്മ മനസ്സില്‍ വഴിതെറ്റി. കുടുംബം ചിദ്രമായേക്കാവുന്ന വിഴുക്കല്‍. പിന്നീട് വീട്ടമ്മ തന്നെ അവരുടെ ചഞ്ചലമനസ്സ് നേര്‍വഴിക്കാക്കി.
എന്നാല്‍, നിത്യ കന്യകയില്‍ അമ്മയും അനുജത്തിയും സഹോദരനും നീതികാട്ടിയില്ല; അവരങ്ങനെ നിത്യകന്യകയായി . പിന്നീട് അനുജത്തിയുടെ ഭര്‍ത്താവ്, അവസാനം നാട്ടുകാരന്‍ നിത്യ കന്യകയെ പ്രലോഭിപ്പിച്ചു. മനസ്സിണ്റ്റെ ദൃഠത വീണ്ടെടുത്ത് എന്നാല്‍ ദൈന്യത്തോടെ അവര്‍ പറഞ്ഞു: എന്നെ അങ്ങിനെ കാണരുത്. ഞാനത്തരക്കാരിയല്ല.
വിവാഹ ജീവിതത്തിണ്റ്റെ അനുരാഗങ്ങളില്‍ താത്പര്യമില്ലാത്ത ഭര്‍ത്താവിനെ, പിരിഞ്ഞുനില്‍ക്കുന്ന കന്യക ശ്രധ്ദേയയാകുന്നത് അവരുടെ മനസ്സിണ്റ്റെ ദൃഠതയിലൂടെയും സാംബത്തിക സ്വയം പര്യാപ്തതയിലൂടെയുമാണ്. മാതാപിതാക്കളും അവളെ സ്വീകരിച്ചു. ഗോസിപ്പുകളെ ധീരതയൊടെ നേരിട്ടു.
വേശ്യയില്‍ എന്നാല്‍, സ്ത്രീ പരാജയപ്പെടുന്നു. ഒപ്പം പുരുഷനും. വേശ്യയില്‍ നിന്നും കുടുംബിനിയിലേയ്കുള്ള യാത്ര ആശങ്കയൊടെ ആയിരുന്നെങ്കിലും, അവള്‍ കൂലിവേല ചെയ്യാന്‍ തയ്യാറായി. കൂരയില്ലാതിരുന്ന ആ ദംബതികളെ നിയമം അനാശാസ്യത്തിനു ശിക്ഷിച്ചു. അവരുടെ വിവാഹത്തിനു നിയമസാധുതയില്ലായിരുന്നു.
ദയനീയം!
കഥയില്‍ പുതുതായി ഒന്നുമില്ല. നാല്‍പതോളം വര്‍ഷം പഴക്കമുള്ള കഥ. പഴയ പാശ്ചാത്തലത്തില്‍ എന്നാല്‍, മനോഹരമായും അച്ചടക്കത്തോടെയും കഥ ആലേഖനം ചെയ്തിരിക്കുന്നു . എന്നെ അതിശയിപ്പിക്കുന്നത്, നാല്‍പതോളം വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ വ്യവസ്തിതി മാറിയോ എന്ന ചോദ്യമാണ്.
ആ മാറ്റമില്ലായ്മയാണു ഈ ചലച്ചിത്രത്തിണ്റ്റെ പ്രസക്തി. അങ്ങിനെ കഥ കാലാതീതമാവുന്നു. യുദ്ധം ആദ്യം ജയിക്കേണ്ടത് മനസ്സിലാണ്. എങ്കിലേ നിരന്തരമായി ജയം സാധ്യമാകൂ. ഒരോ കഥയും അതാണു നമ്മുക്കു പറഞ്ഞുതരുന്നത്.
ആവര്‍ത്തിക്കുകയണ്, പൊറുക്കുക. കന്യകയും, നിത്യകന്യകയും, വീട്ടമ്മയും, വേശ്യയും അവര്‍ അഭിമുഖീകരിക്കുന്ന സാമൂഹ്യ അനീതികളെ ജയിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിണ്റ്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ കഥാപാത്രങ്ങള്‍. എന്നാല്‍ നിയമം വേശ്യയെ തോല്‍പിച്ചു.
ചലച്ചിത്രം എന്നെ ചിന്തിപ്പിക്കുകയാണ് :
നമ്മളധികം പേരും എന്തേ മനസ്സില്‍ യുദ്ധം ജയിക്കാത്തത് ?
ജീവിതത്തെ തോല്‍പ്പിക്കുന്ന നിയമങ്ങള്‍; നാമിപ്പോഴും എന്തുകൊണ്ടു പരിപാലിക്കുന്നു?
ഉത്തരങ്ങള്‍ തേടേണ്ടത് പ്രേക്ഷകരാണ്. ചിന്തിക്കൂ.
Subscribe to:
Posts (Atom)

