Saturday, January 12, 2008

അരവണയിലെ ഭക്തിയും ഭൌതികവാദവും



അരവണപ്പായസത്തിനുണ്ടായ ഈ ദൌര്‍ലഭ്യത്തിന്‌ കാരണം നാം അന്വേഷിക്കേണ്ടത്‌, കരാറുക്രമക്കേടുകളിലൊ യന്ത്രത്തകരാറുകളിലൊ അല്ല; മറിച്ച്‌ അടിസ്ഥാന തത്വങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന സര്‍ക്കര്‍ തീരുമാനങ്ങളിലാണ്‌.

ഭക്തരെന്തിനാണ്‌ ക്ഷേത്രങ്ങളില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും?
മനശ്ശാന്തിക്ക്‌. മനസ്സ്മാധാനം ആഹ്ളാദദായകവും.
ക്ഷേത്രത്തില്‍ ഭക്തരെന്താണ്‌ ആഗ്രഹിക്കുന്നത്‌?
ദര്‍ശനവും പ്രസാദവും.
അപ്പോള്‍ ക്ഷേത്രപരിപാലകര്‍ എന്താണ്‌ ചെയ്യേണ്ടത്‌?
ഭക്തര്‍ക്ക്‌ ദര്‍ശ്ശനത്തിനും പ്രസാദം ലഭിക്കുന്നതിനും സൌകര്യം ഒരുക്കുക.
ക്ഷേത്രപരിപലകരുടെ അടിസ്ഥാന കടമ അതാണ്‌.അതുകഴിഞ്ഞേ മറ്റൊന്നൊള്ളൂ. അരവണപ്പായസം ഭക്തര്‍ ആഗ്രഹിക്കുന്ന പ്രസാദമാണ്‌.

ഞാനോര്‍ക്കുകയാണ്‌: അംബലത്തില്‍നിന്നും കൊണ്ടുവന്നിരുന്ന പ്രസാദം പൊതിഞ്ഞ വാഴയില അമ്മ, ഭക്തിയോടെ തുളസിത്തറയിലാണ്‌ വച്ചിരുന്നത്‌.
"താഴത്തു വീണാല്‍ ചവിട്ടാതെ നോക്കണം". കുട്ടിയായിരുന്ന എന്നെ അമ്മ ശാസിച്ചു. ഭയത്തോടെ, ബഹുമാനത്തോടെ കുട്ടിയതനുസരിച്ചു.

മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളില്‍ അരവണപ്പായസം കമ്മോഡിറ്റിയാണ്‌. ഭൌതികവസ്തു. അതിണ്റ്റെ ക്രയവിക്രയം. തുക അടക്കുക. രസീതുകൈപ്പറ്റുക. അരവണപ്പായസം വാങ്ങുക. ഭക്ഷിക്കുക. അധികം ഭക്ഷിച്ചാല്‍ ഒരേംബക്കം. അതിനപ്പുറത്തേക്ക്‌ കടക്കില്ല, ആ ചിന്ത. ആ നിലക്ക്‌ അരവണപ്പായസനിര്‍മ്മാണത്തിലും വിതരണത്തിലും ശുഷ്കാന്തി കുറഞ്ഞുപോയതില്‍ അത്ഭുതമില്ല.

ഇത്തരം ഭൌതിക ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പ്രസാദത്തിലെ ഭക്തിയെ തിരിച്ചറിയില്ല. അതു തിരിച്ചറിയുന്നവരായിരിക്കണം ക്ഷേത്രപരിപാലകര്‍. മാര്‍ക്സിസ്റ്റു ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഭക്തരാവന്‍ വഴിയില്ല. അങ്ങിനെയുള്ളവര്‍ ദേവസ്വം ഭരിച്ചാല്‍ ഭക്തിയെ മാനിക്കില്ല. അരവണയില്‍ ഭക്തരനുഭവിക്കുന്ന വികാരത്തെ അംഗീകരിക്കില്ല.

ദേവസ്വം ബോര്‍ഡംഗങ്ങളെ ഭക്തരില്‍ നിന്നാണ്‌ നിയമിക്കേണ്ടത്‌; ഭൌതിക നിയമങ്ങള്‍ക്കപ്പുറത്ത്‌ ഭക്ത്തിയെ ഉള്‍ക്കൊള്ളുന്നവരില്‍ നിന്നും. (ഈ വിധം ആളുകള്‍ കുറവാകാം) ആകയാല്‍ ഇപ്പൊഴത്തെ അരവണദൌര്‍ലഭ്യത്തിനുത്തരവാദികള്‍ രാഷ്ട്രീയ നായകരാണ്‌ എന്നുവരുന്നു. രാഷ്ട്രീയ നായകര്‍ അതുതിരിച്ചറിയുക. തിരുത്തുക.

അടിക്കുറിപ്പ്‌: ഈ കുറുപ്പടി എഴുതിയ ആള്‍ അംബലവിശ്വാസിയൊ ഭൌതികവാദിയൊ അല്ല. എന്നാല്‍ കുറുപ്പടിപ്രകാരം പ്രവര്‍ത്തിച്ചാല്‍ ഭക്ത്തര്‍ക്ക്‌ ആഗ്രഹസാഫല്യമുണ്ടാകും. ശുഭം.

2 comments:

കാവലാന്‍ said...

"മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളില്‍ അരവണപ്പായസം കമ്മോഡിറ്റിയാണ്‌. ഭൌതികവസ്തു. അതിണ്റ്റെ ക്രയവിക്രയം. തുക അടക്കുക. രസീതുകൈപ്പറ്റുക. അരവണപ്പായസം വാങ്ങുക. ഭക്ഷിക്കുക."

അക്രാന്തം മൂത്ത ആര്‍ത്തിക്കാരന്റെ അവസ്ത്ഥയിലണിപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്നവിഭാഗത്തില്‍ പെടുന്ന രാഷ്ട്രീയക്കാരന്‍.ചേറിലും ചെളിയിലും പണിയെടുത്ത് ജീവിച്ചിരുന്നവരുടെ ജന്മിമാര്‍ ചപ്പിക്കുടിച്ച രക്തത്തിന്റെ ബാക്കികൂടി ഊറ്റിക്കുടിക്കാന്‍ പിറന്ന അട്ടകള്‍.സധാരണക്കാരന്റെ മൂക്കില്‍ കയറിപ്പറ്റിയ അട്ട.
അസ്വസ്ത്ഥതയുണ്ടെന്നല്ലാതെ എന്താണു സംഭവം എന്ന് ഉത്തരവാദിത്തം അന്യനു വിട്ടുകൊടുക്കുന്ന ഇവര്‍ അറിയാതെ പോവുന്നു.(ഇതു കണ്ണീര്‍ എന്ന ബ്ലോഗിനിട്ട കമന്റാണ്.)ഭൗതികവസ്തുവായാലെന്ത്? ആണെന്നോ പെണ്ണെന്നോ വൃദ്ധരെന്നോ കുട്ടിയെന്നോ അവര്‍ ആലോചിക്കുന്നില്ല.


ചോരയുണ്ടോ? നാറുന്നതൊള്ള കീറി എന്തു വികട ന്യായം പറഞ്ഞും,അവിടെകൂട്ടത്തോടെ ഇവറ്റ യെത്തും
മാര്‍ക്സിസ്റ്റുകാരന്‍ മാത്രമല്ല ആധുനീകരാഷ്ട്രീയക്കാരന്‍ എന്ന അട്ടവര്‍ഗ്ഗത്തിലെ ഒരിനം മാത്രമാണ് മാര്‍ക്സിസ്റ്റുകാരന്‍.

K.P.Sukumaran said...

ഒരു ബ്ലോഗില്‍ കണ്ടത് : അരവണയെന്താ പ്രാണവായുവോ ?
എന്റെ അഭിപ്രായം : ഭക്തന്മാര്‍ കൂടിവരികയാണ് . ഇനി വരും വര്‍ഷങ്ങളില്‍ അത് നീയന്ത്രണാതീതമാകും . മാത്രമല്ല ഓരോ ഭക്തനും കിട്ടുന്നത്ര അരവണടിന്നുകള്‍ വേണമെന്നുമുണ്ട് . അപ്പോള്‍ ദേവസ്വം ബോര്‍ഡ് സാക്ഷാല്‍ അയ്യപ്പന്‍ നേരിട്ട് തന്നെ വന്ന് ഭരണം നടത്തിയാലും വരും വര്‍ഷങ്ങളില്‍ അരവണ ആവശ്യാനുസരണം നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അരവണയില്ലെങ്കിലും ദര്‍ശനം കിട്ടിയാല്‍ മതി എന്ന് ഭക്തര്‍ക്ക് തീരുമാനിച്ചുകൂടേ ?