Wednesday, January 9, 2008
യുദ്ധം ആദ്യം ജയിക്കേണ്ടത് മനസ്സിലാണ്
ഒരു ഗൌരവ കൃതി വിലയിരുത്തപ്പെടേണ്ടത് അതിണ്റ്റെ സംവേദന ക്ഷമതയിലാണ്. കൃതി നമ്മെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യണം.
അടൂറ്ഗോപാല കൃഷ്ണണ്റ്റെ നാലു പെണ്ണുങ്ങള് വിലയിരുത്തേണ്ടതും ആരീതിയിലണ്. എന്നാല്‍, പലപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. രണ്ട് ആക്ഷേപങ്ങളാണ് പൊതുവെ കേട്ടത്. കഥയുടെ പാശ്ചാത്തലം പഴഞ്ചനാണ്. രണ്ടാമത്തേത്, സ്ത്രീശാക്തീകരണത്തിനു വിഘാതം.
എന്നാല്‍, നാലുപെണ്ണുങ്ങള്‍ എന്നെ അതിശയിപ്പിച്ചു. ചിന്തിപ്പിച്ചു.
വീട്ടമ്മയില്‍ നിന്നു തുടങ്ങാം. പഴയ സതീര്‍ഥ്യനെ വീണ്ടും കണ്ടപ്പൊള്‍, ഓര്‍ത്ത കൌമാരകൂതൂഹലങ്ങളില്, അയാളുടെ ശൃങ്ഗാരങ്ങളില് അത്പനേരത്തേക്കെങ്ങിലും മക്കളില്ലാത്ത വീട്ടമ്മ മനസ്സില്‍ വഴിതെറ്റി. കുടുംബം ചിദ്രമായേക്കാവുന്ന വിഴുക്കല്. പിന്നീട് വീട്ടമ്മ തന്നെ അവരുടെ ചഞ്ചലമനസ്സ് നേര്‍വഴിക്കാക്കി.
എന്നാല്‍, നിത്യ കന്യകയില്‍ അമ്മയും അനുജത്തിയും സഹോദരനും നീതികാട്ടിയില്ല; അവരങ്ങനെ നിത്യകന്യകയായി . പിന്നീട് അനുജത്തിയുടെ ഭര്‍ത്താവ്, അവസാനം നാട്ടുകാരന് നിത്യ കന്യകയെ പ്രലോഭിപ്പിച്ചു. മനസ്സിണ്റ്റെ ദൃഠത വീണ്ടെടുത്ത് എന്നാല്‍ ദൈന്യത്തോടെ അവര്‍ പറഞ്ഞു: എന്നെ അങ്ങിനെ കാണരുത്. ഞാനത്തരക്കാരിയല്ല.
വിവാഹ ജീവിതത്തിണ്റ്റെ അനുരാഗങ്ങളില്‍ താത്പര്യമില്ലാത്ത ഭര്‍ത്താവിനെ, പിരിഞ്ഞുനില്‍ക്കുന്ന കന്യക ശ്രധ്ദേയയാകുന്നത് അവരുടെ മനസ്സിണ്റ്റെ ദൃഠതയിലൂടെയും സാംബത്തിക സ്വയം പര്യാപ്തതയിലൂടെയുമാണ്. മാതാപിതാക്കളും അവളെ സ്വീകരിച്ചു. ഗോസിപ്പുകളെ ധീരതയൊടെ നേരിട്ടു.
വേശ്യയില്‍ എന്നാല്‍, സ്ത്രീ പരാജയപ്പെടുന്നു. ഒപ്പം പുരുഷനും. വേശ്യയില്‍ നിന്നും കുടുംബിനിയിലേയ്കുള്ള യാത്ര ആശങ്കയൊടെ ആയിരുന്നെങ്കിലും, അവള് കൂലിവേല ചെയ്യാന്‍ തയ്യാറായി. കൂരയില്ലാതിരുന്ന ആ ദംബതികളെ നിയമം അനാശാസ്യത്തിനു ശിക്ഷിച്ചു. അവരുടെ വിവാഹത്തിനു നിയമസാധുതയില്ലായിരുന്നു.
ദയനീയം!
കഥയില്‍ പുതുതായി ഒന്നുമില്ല. നാല്പതോളം വര്‍ഷം പഴക്കമുള്ള കഥ. പഴയ പാശ്ചാത്തലത്തില്‍ എന്നാല്‍, മനോഹരമായും അച്ചടക്കത്തോടെയും കഥ ആലേഖനം ചെയ്തിരിക്കുന്നു . എന്നെ അതിശയിപ്പിക്കുന്നത്, നാല്പതോളം വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ വ്യവസ്തിതി മാറിയോ എന്ന ചോദ്യമാണ്.
ആ മാറ്റമില്ലായ്മയാണു ഈ ചലച്ചിത്രത്തിണ്റ്റെ പ്രസക്തി. അങ്ങിനെ കഥ കാലാതീതമാവുന്നു. യുദ്ധം ആദ്യം ജയിക്കേണ്ടത് മനസ്സിലാണ്. എങ്കിലേ നിരന്തരമായി ജയം സാധ്യമാകൂ. ഒരോ കഥയും അതാണു നമ്മുക്കു പറഞ്ഞുതരുന്നത്.
ആവര്‍ത്തിക്കുകയണ്, പൊറുക്കുക. കന്യകയും, നിത്യകന്യകയും, വീട്ടമ്മയും, വേശ്യയും അവര്‍ അഭിമുഖീകരിക്കുന്ന സാമൂഹ്യ അനീതികളെ ജയിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിണ്റ്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ കഥാപാത്രങ്ങള്‍. എന്നാല്‍ നിയമം വേശ്യയെ തോല്പിച്ചു.
ചലച്ചിത്രം എന്നെ ചിന്തിപ്പിക്കുകയാണ് :
നമ്മളധികം പേരും എന്തേ മനസ്സില്‍ യുദ്ധം ജയിക്കാത്തത് ?
ജീവിതത്തെ തോല്‍പ്പിക്കുന്ന നിയമങ്ങള്‍; നാമിപ്പോഴും എന്തുകൊണ്ടു പരിപാലിക്കുന്നു?
ഉത്തരങ്ങള്‍ തേടേണ്ടത് പ്രേക്ഷകരാണ്. ചിന്തിക്കൂ.
Subscribe to:
Post Comments (Atom)


1 comment:
ബൂലോഗത്തേക്ക് സ്വാഗതം
മലയാളം ടൈപ്പിംഗ് അത്രകണ്ട് വഴങ്ങുന്നില്ല, അല്ലേ. കുറച്ചുകൂടെ ശ്രദ്ധിച്ചാല്‍ അക്ഷരതെറ്റുകള്‍ ഒഴിവാക്കാം.
എന്തൊക്കെ പറഞ്ഞാലും ഓരോ ദിവസവുമുള്ള പുതിയ പോസ്റ്റുകള്‍ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ലതും, എളുപ്പമുള്ളതും, കൂടുതല്‍ വിവരങ്ങളടങ്ങിയതുമായ മാര്‍ഗ്ഗം ഗൂഗില്‍ സേര്‍ച്ച് തന്നെയാണ്. തനിമലയാളം, ചിന്ത മുതലായവ പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഗൂഗിള്‍ സേര്ച്ചിനോളം വരില്ല അതൊന്നും തന്നെ. ഇതാ ഇവിടെ ഒന്നു ക്ലിക്ക് ചെയ്തു സ്വയം മനസ്സിലാക്കൂ. ഇഷ്ടപ്പെട്ടെങ്കില്‍ Favourites/Bookmark ലോട്ട് കയറ്റിവക്കു. ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കു.
അതുപോലെ പോസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണ്
കമന്റ് അഗ്രിഗേറ്റര്‍.മറുമൊഴി ഇത്തരത്തിലൊന്നാണ്. ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്. ബ്ലോഗ് സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.
യൂണികോഡില് അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക് വായിക്കാന്‍ പറ്റുന്നതും. എന്നാല്‍ യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ നിന്നൊക്കെയാണ് അവ ലഭിക്കുന്നത്?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.
സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ് ഇന്റര്‍നെറ്റിന് വെളിയിലായിരിക്കുമ്പോള്‍
(offline) ഞാന്‍ മലയാളം എഴുതി സേവ് ചെയ്തു വയ്ക്കുന്നത്.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട് മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഗൂഗിള്‍ ഇന്‍ഡിക്ട്രാന്‍സ്ലിറ്ററേഷന്‍ ആണ് മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക് തീര്‍ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത് വായിക്കാം.
മേല്‍പ്പറഞ്ഞതെല്ലാം ഇംഗ്ലീഷ് കീബോര്‍ഡില്‍ മംഗ്ലീഷില്‍ എഴുതി മലയാളമാക്കുന്ന രീതികളാണ്. എന്നാല്‍ ഇംഗ്ലീഷ് കീബോര്‍ഡില്‍ മലയാളം എഴുതുന്നതിനോട് ധാര്‍മ്മികരോഷമോ, പ്രായോഗിക പ്രയാസങ്ങളോ അനുഭവിക്കുന്ന ആളാണെങ്കില്‍ ഇതാ ഇവിടെ ചെന്ന് MALAYALAM KEYBOARD ല്‍ ഞെക്കിയാല്‍ മതി, മലയാളത്തില്‍ നേരിട്ടെഴുതാം.
താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.
ഹാപ്പി ബ്ലോഗ്ഗിംങ്ങ്
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം
താങ്കളുടെ വരവും പ്രതീക്ഷിച്ച് അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബ്ലോഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.
നവാഗതരെ മാത്രം ഉദ്ദേശിച്ച് നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. മേല്‍പ്പറന്‍ഞ്ഞ് എല്ലാകാര്യങ്ങളും അവിടെയും കാണാം.
സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ചുകൂടി രണ്ട് വാക്ക് പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്റ്റ് വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക് നേടിത്തരും.
ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ ബ്ലോഗില്‍ചെന്ന് ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.
മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടെങ്കില്‍ ഞാന്‍ ധന്യനായി.
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും.
Happy blogging!!
Post a Comment