Wednesday, January 16, 2008

നായരും നസ്രാണി വൈദികരും സോഷ്യലിസ്റ്റുകളാണ്‌. അധവാ വെള്ളാപ്പള്ളിയ്ക്ക്‌ കച്ചവടം അറിയാം.



സി. പി. നായരുടെ കെ. ഇ. ആര്‍. പരിഷ്ക്കരണ വാര്‍ത്തകളാണ്‌ എന്‍.എസ്സ്‌.എസ്സിനെയും നസ്രാണി വൈദികരേയും ഒന്നിപ്പിച്ചത്‌. പ്രധാനമായും രണ്ട്‌ കാര്യങ്ങളാണ്‌ ആവരെതിര്‍ക്കുന്നത്‌:

  1. മാനെജ്മെണ്റ്റ്‌ സ്കൂളുകളില്‍ അദ്ധ്യാപക നിയമനം പി.എസ്സ്‌.സി. ലിസ്റ്റില്‍ നിന്നാവണം.
  2. മാനെജ്മെണ്റ്റ്‌ സ്കൂളുകളുടെ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ കൈമാറുക.

    ഈ രണ്ടു കാര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍, സ്കൂള്‍ മാനേജ്മെണ്റ്റിന്‌ അധികാരപ്പെട്ട ഒരുകര്യം മാത്രമേ ബാക്കി വരൂ: സ്കൂളിണ്റ്റെ ആസ്തി.

    കച്ചവടം ചെയ്ത്‌ പരിചയമോ സാംബത്തിക ശാസ്ത്രത്തില്‍ അവഗാഹമൊ ഉണ്ടായിരുന്നെങ്കില്‍, സി. പി. നായര്‍ ഈ സാഹസത്തിന്‌ മുതിരില്ലായിരുന്നു. കച്ചവടത്തില്‍, ഉടമസ്തന്‍ ആഗ്രഹിക്കുന്ന മൂന്നു പ്രധാന കാര്യങ്ങളുണ്ട്‌.
  • സ്വത്തിണ്റ്റെ ഉടമസ്ഥത.
  • സ്വത്തില്‍ കച്ചവടം നടത്താനുള്ള അധികാരം.
  • അതില്‍ നിന്നുള്ള വരുമാനം; ലാഭം.

വിദ്യഭ്യാസവും ഒരു കച്ചവടമാണ്‌. അല്ല എന്ന്‌ സിന്ധു ജൊയ്‌ വാദിക്കാന്‍ വരരുത്‌. നമ്മള്‍ എണ്‍പത്‌ ശതമാനം പേരും വിദ്യാഭ്യാസം കൊണ്ട്‌ വരുമാനം നേടുന്നവരാണ്‌. അത്‌ കച്ചവടമല്ല കാരുണ്യ പ്രവര്‍ത്തനമായിരുന്നെങ്കില്‍ നമ്മുടെ വരുമാനത്തിണ്റ്റെ പത്ത്‌ ശതമാനമെങ്കിലും പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സംഭാവന കൊടുത്തേനെ. സ്ഥിരമായി അങ്ങിനെ കൊടുക്കുന്ന നൂറുപേരെയെങ്കിലും കാണിച്ചുതന്നാല്‍ സിന്ധു ജൊയ്‌ പറയുന്നത്‌ മുഖവിലെക്കെങ്കിലും എടുക്കാമായിരുന്നു.

പറഞ്ഞുവന്നത്‌ കച്ചവടത്തില്‍ നിന്നും വരുമാനം വേണം. ലാഭം വേണം. ഇപ്പോള്‍ വല്ലപ്പോഴും വീണുകിട്ടുന്ന അദ്ധ്യാപക നിയമനത്തില്‍ നിന്നും കിട്ടുന്നെന്നു പറയുന്നതു മാത്രമാണ്‌ മാനേജ്മെണ്റ്റിണ്റ്റെ ഏക വരുമാനം. ലാഭം. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാണ്റ്റ്‌ കൊണ്ടു മാത്രം ഒരു വിദ്യാലയം അപ്കീപ്‌ ചെയ്യാന്‍ പറ്റില്ല. പിന്നെ ലാഭം വേണം. അപ്പോള്‍ അദ്ധ്യാപക നിയമന വരുമാനം സര്‍ക്കാര്‍ അറിഞ്ഞുള്ള ഉപാധിയാണ്‌. ഒരു സോഷ്യലിസ്റ്റ്‌ വ്യവസ്ഥ. പണമുള്ള അദ്ധ്യാപകരുടെ കയ്യില്‍ നിന്നും പണം പിരിച്ച്‌ തദ്ദേശത്തെ കുട്ടികളെ പഠിപ്പിക്കുക.

കാറല്‍ മാര്‍ക്സ്‌ പോലും സ്വപ്നം കാണാതിരുന്ന സോഷ്യലിസം!

അതു നിറുത്തരുതെന്നാണ്‌ നായരും നസ്രാണി വൈദികരും വാദിക്കുന്നത്‌. മാത്രമല്ല. ഡിവിഷന്‍ ഫാള്‍ ഇല്ലാതിരിക്കാന്‍ അദ്ധ്യാപകരും മാനെജ്മെണ്റ്റും പിള്ളേരെ പിടിക്കും. അപ്രകാരം സര്‍ക്കാരിണ്റ്റെ സമ്പൂര്‍ണ പ്രാധമിക വിദ്യാഭ്യാസ യജ്ഞം പത്ത്‌ പൈസ ചിലവില്ലാതെ നടക്കും.

ഈ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയെ ആണ്‌ സി. പി. നായര്‍ സോഷ്യലിസത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെക്കൊണ്ടുതന്നെ അട്ടിമറിക്കന്‍ ശ്രമിക്കുന്നത്‌. ഇതാണ്‌ വൈരുദ്ധ്യാതിഷ്ഠിത ഭൌതികവാദം.

മനെജ്മണ്റ്റ്‌ സ്കൂളുകള്‍ ലാഭമുള്ള ഏര്‍പ്പടല്ല. വെള്ളാപ്പള്ളിക്കതറിയാം. അധികാരങ്ങളൊക്കെപൊയാല്‍ മാനേജ്മണ്റ്റ്‌ സ്കൂളുകള്‍ നടത്താന്‍ എസ്‌. എന്‍. ഡി. പിക്കാവില്ല. എങ്കില്‍ വെള്ളാപ്പ്ള്ളി സര്‍ക്കാരിനൊടാവശ്യപ്പെടവുന്ന മൂന്ന്‌ ഒപ്ഷന്‍സുണ്ട്‌.

  • ചതുരശ്ര അടി നിരക്കില്‍ സ്കൂള്‍ വാടക.
  • മാര്‍ക്കറ്റ്‌ നിരക്കില്‍ സര്‍ക്കരിന്‌ സ്കൂള്‍ എറ്റെടുക്കാം.
  • കുടികിടപ്പവകാശം കൊടുത്ത്‌ സര്‍ക്കാരിനെ ഇറക്കിവിടാം. പ്രത്യേകിച്ച്‌ അദ്ധ്യാപകരൊക്കെയും സര്‍ക്കരിണ്റ്റേതാവുംബോള്‍ അതെളുപ്പമാണ്‌.

ഇപ്പൊഴത്തെ ഭൂമി വില വച്ചു നോക്കുംബോള്‍ സ്കൂളുകള്‍ നഷ്ടത്തിലാണെന്നു വെള്ളാപ്പള്ളിയെ ആരും പഠിപ്പിക്കണ്ട.

ഇനി നിങ്ങള്‍ പറയൂ, ആരാണ്‌ സോഷ്യലിസ്റ്റ്‌?

Saturday, January 12, 2008

അരവണയിലെ ഭക്തിയും ഭൌതികവാദവും



അരവണപ്പായസത്തിനുണ്ടായ ഈ ദൌര്‍ലഭ്യത്തിന്‌ കാരണം നാം അന്വേഷിക്കേണ്ടത്‌, കരാറുക്രമക്കേടുകളിലൊ യന്ത്രത്തകരാറുകളിലൊ അല്ല; മറിച്ച്‌ അടിസ്ഥാന തത്വങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന സര്‍ക്കര്‍ തീരുമാനങ്ങളിലാണ്‌.

ഭക്തരെന്തിനാണ്‌ ക്ഷേത്രങ്ങളില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും?
മനശ്ശാന്തിക്ക്‌. മനസ്സ്മാധാനം ആഹ്ളാദദായകവും.
ക്ഷേത്രത്തില്‍ ഭക്തരെന്താണ്‌ ആഗ്രഹിക്കുന്നത്‌?
ദര്‍ശനവും പ്രസാദവും.
അപ്പോള്‍ ക്ഷേത്രപരിപാലകര്‍ എന്താണ്‌ ചെയ്യേണ്ടത്‌?
ഭക്തര്‍ക്ക്‌ ദര്‍ശ്ശനത്തിനും പ്രസാദം ലഭിക്കുന്നതിനും സൌകര്യം ഒരുക്കുക.
ക്ഷേത്രപരിപലകരുടെ അടിസ്ഥാന കടമ അതാണ്‌.അതുകഴിഞ്ഞേ മറ്റൊന്നൊള്ളൂ. അരവണപ്പായസം ഭക്തര്‍ ആഗ്രഹിക്കുന്ന പ്രസാദമാണ്‌.

ഞാനോര്‍ക്കുകയാണ്‌: അംബലത്തില്‍നിന്നും കൊണ്ടുവന്നിരുന്ന പ്രസാദം പൊതിഞ്ഞ വാഴയില അമ്മ, ഭക്തിയോടെ തുളസിത്തറയിലാണ്‌ വച്ചിരുന്നത്‌.
"താഴത്തു വീണാല്‍ ചവിട്ടാതെ നോക്കണം". കുട്ടിയായിരുന്ന എന്നെ അമ്മ ശാസിച്ചു. ഭയത്തോടെ, ബഹുമാനത്തോടെ കുട്ടിയതനുസരിച്ചു.

മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളില്‍ അരവണപ്പായസം കമ്മോഡിറ്റിയാണ്‌. ഭൌതികവസ്തു. അതിണ്റ്റെ ക്രയവിക്രയം. തുക അടക്കുക. രസീതുകൈപ്പറ്റുക. അരവണപ്പായസം വാങ്ങുക. ഭക്ഷിക്കുക. അധികം ഭക്ഷിച്ചാല്‍ ഒരേംബക്കം. അതിനപ്പുറത്തേക്ക്‌ കടക്കില്ല, ആ ചിന്ത. ആ നിലക്ക്‌ അരവണപ്പായസനിര്‍മ്മാണത്തിലും വിതരണത്തിലും ശുഷ്കാന്തി കുറഞ്ഞുപോയതില്‍ അത്ഭുതമില്ല.

ഇത്തരം ഭൌതിക ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പ്രസാദത്തിലെ ഭക്തിയെ തിരിച്ചറിയില്ല. അതു തിരിച്ചറിയുന്നവരായിരിക്കണം ക്ഷേത്രപരിപാലകര്‍. മാര്‍ക്സിസ്റ്റു ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഭക്തരാവന്‍ വഴിയില്ല. അങ്ങിനെയുള്ളവര്‍ ദേവസ്വം ഭരിച്ചാല്‍ ഭക്തിയെ മാനിക്കില്ല. അരവണയില്‍ ഭക്തരനുഭവിക്കുന്ന വികാരത്തെ അംഗീകരിക്കില്ല.

ദേവസ്വം ബോര്‍ഡംഗങ്ങളെ ഭക്തരില്‍ നിന്നാണ്‌ നിയമിക്കേണ്ടത്‌; ഭൌതിക നിയമങ്ങള്‍ക്കപ്പുറത്ത്‌ ഭക്ത്തിയെ ഉള്‍ക്കൊള്ളുന്നവരില്‍ നിന്നും. (ഈ വിധം ആളുകള്‍ കുറവാകാം) ആകയാല്‍ ഇപ്പൊഴത്തെ അരവണദൌര്‍ലഭ്യത്തിനുത്തരവാദികള്‍ രാഷ്ട്രീയ നായകരാണ്‌ എന്നുവരുന്നു. രാഷ്ട്രീയ നായകര്‍ അതുതിരിച്ചറിയുക. തിരുത്തുക.

അടിക്കുറിപ്പ്‌: ഈ കുറുപ്പടി എഴുതിയ ആള്‍ അംബലവിശ്വാസിയൊ ഭൌതികവാദിയൊ അല്ല. എന്നാല്‍ കുറുപ്പടിപ്രകാരം പ്രവര്‍ത്തിച്ചാല്‍ ഭക്ത്തര്‍ക്ക്‌ ആഗ്രഹസാഫല്യമുണ്ടാകും. ശുഭം.

ഞാനിനി ക്രിക്കറ്റ്‌ കാണില്ല.


"ഞാനിനി ക്രിക്കറ്റ്‌ കാണില്ല." നിരാശയോടെ ഞാന്‍ പ്രഖ്യാപിച്ചു.
വീട്ടില്‍ അതൊരത്ഭുതമായി.
എണ്റ്റെ ഭാര്യ ഒരു ദീര്‍ഘനിശ്വാസം വിട്ടു: "ഈശ്വരാ, നീയെണ്റ്റെ പ്രാര്‍ഥന കേട്ടു. "

പ്രഖ്യാപനകാരണം അവള്‍ ചോദിച്ചില്ല. ആവളങ്ങിനെയാണ്‌. കാരണങ്ങള്‍ പലതും അവള്‍ക്കറിയണ്ട. എന്നലും ഈ ക്രിക്കറ്റു ഭ്രാന്തന്‍ നന്നായീലോ എന്നാവും ആവള്‍ വിചാരിച്ചിരിക്കുക. വിശാലമനസ്ക. അവള്‍ ചെയ്യാത്ത വഴിപാടുകളില്ല. എങ്ങിനെചെയ്യാതിരിക്കും?

ക്രിക്കറ്റെനിക്ക്‌ സ്ത്രീധനമായി കിട്ടിയതാണ്‌. കല്യാണത്തിനുമുന്‍പ്‌ കളികളൊന്നും എനിക്ക്‌ വശമില്ലായിരുന്നു. കുട്ടിയായിരുന്നപ്പൊള്‍ കളിച്ചിരുന്ന ഒരേ ഒരു കളി കബഡിയായിരുന്നു. വാശിയേറിയ കളി. പല സാഹസങ്ങളും ഞങ്ങള്‍ കാണിച്ചിരുന്നു. അത്തരം ഒരു സാഹസത്തിനിടയില്‍ എണ്റ്റെ കാല്‍മുട്ടുപൊട്ടി. ഭൂമിയില്‍ നിന്നും കിളിര്‍ത്തുനിന്ന ആ കല്ല്‌ കളിക്കിടയില്‍ കണ്ടില്ല. പിടിയും വലിക്കും ഇടയില്‍ എണ്റ്റെ മുട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരേക്കര്‍ മാംസം പറിഞ്ഞു തൂങ്ങി. മുതിര്‍ന്ന പിള്ളേരും സാറും എന്നെ സര്‍ക്കാരാശൂപത്രിയില്‍ എത്തിച്ചു. ഡോക്ടറായിരുന്നു അടുത്ത വില്ലന്‍‍. ക്ളൊറൊഫൊം പോലും മണപ്പിക്കാതെ പഹയന്‍ എണ്റ്റെ മുട്ടുതുന്നിക്കെട്ടി. അഞ്ചു തുന്നല്‍.
"ഏണ്റ്റമ്മച്ചിയേ ......" ഞാനലറി വിളിച്ചു.

കൊല്ല പാരീക്ഷയായിരുന്നു. കാലുമടക്കാന്‍ പറ്റില്ല. അമ്മാവന്‍ സൈക്കിളില്‍, ഒരു കാല്‍ ബാറില്‍ കെട്ടിവച്ച്‌ ഉന്തി കൊണ്ടുപോയി, ക്ളാസ്സില്‍ എടുത്തുകൊണ്ടിരുത്തി, പരീക്ഷ എഴുതി പാസായി. അങ്ങിനെ കബഡി കളിയും പരീക്ഷ എഴുത്തും ആയി അത്യാഹിതങ്ങള്‍ സംഭവിക്കതെ ആറും എഴും കടന്ന്‌ എട്ടിലെത്തി.

കബഡി കളി, ക്ളാസ്സിണ്റ്റെ ഇടതുവശത്തിരിക്കുന്നവരും വലതുവശത്തിരിക്കുന്നവരും തമ്മിലായിരുന്നു. എട്ടാംക്ളാസ്സുവരെ ആണുങ്ങള്‍മാത്രമായിരുന്നു ഞങ്ങളുടെ ക്ളാസ്സില്‍. എട്ടില്‍ സംഗതി മാറി. സ്ത്രീ ജനങ്ങള്‍ വന്നു. ക്ളാസ്സിണ്റ്റെ ഇടതുവശത്തവരിരുന്നു. തറവാടികളായ ആണുങ്ങള്‍ക്കുപറ്റിയ പണിയല്ല പെണ്ണുങ്ങളെ വെല്ലുവിളിക്കല്‍. കളിക്കളത്തില്‍ ഓളുമാരുമായി പൊരുതുന്നതും ഓന്‌ ക്ഷീണാണ്‌. ഇടതും വലതുമല്ലാതെ എന്തര്‌ മത്സരം?

പോരാഞ്ഞതിന്‌ കാക്കൊല്ല പ്പരീക്ഷ കഴിഞ്ഞപ്പൊഴേക്കും അമ്മ രണ്ട്‌ മല്‍മലിണ്റ്റെ മുണ്ടു വാങ്ങി തന്ന്‌ ഉടുപ്പിച്ചു. മുണ്ടുടുത്ത്‌ കബഡി കളിച്ചാല്‍ വിവരമറിയും. അങ്ങിനെ എണ്റ്റെ കബഡി കളി നിന്നു.

കല്യാണം കഴിഞ്ഞ്‌ കമ്പനി ക്വാട്ടേഴ്സിലായിരുന്നു താമസം. വെസ്റ്റ്ണിണ്റ്റെ എട്ടു ചാനലുള്ള കളര്‍ ടിവി ആയിരുന്നു അന്നുണ്ടായിരുന്നത്‌. റിമോട്ടില്ല. പഴയതായിരുന്നതിനാല്‍, രണ്ടുമണിക്കൂറ്‍ തുടര്‍ച്ചയായി ഓടിച്ചാല്‍, അബന്‍ വെട്ടും. പിന്നെ പോയി. എല്ലാം പോയി.....

ഭാര്യക്ക്‌ ക്രിക്കറ്റ്‌ കളി ബഹുത്തിഷ്ടം. അവളുടെ ഇളയ സഹോദരന്‍, ലോക്കല്‍ ക്ളബില്‍ കളിച്ച്‌ മിടുക്കനായവനാണ്‌. കളി ജയിപ്പിച്ചിരുന്നവന്‍. ആള്‍റൌണ്ടര്‍. ആവന്‌ അഞ്ചാംവയസ്സുമുതല്‍ പന്തെറിഞ്ഞുകൊടുത്ത ക്രിക്കറ്റ്‌ പാരമ്പര്യമായിരുന്നു എണ്റ്റെ ഭാര്യക്ക്‌.

തത്സമയ കളി ടിവിയില്‍ കണ്ടുകൊണ്ടിരുന്ന ഭാര്യ പറഞ്ഞു: "ദേ ഇത്‌ വെട്ടിത്തുടങ്ങി. " വെട്ടിത്തുടങ്ങിയാല്‍, അരമണിക്കൂറിലും അബന്‍ വെട്ടും. ഓഫാക്കുക. അഞ്ചുനിമിഷം കഴിഞ്ഞ്‌ ഓണാക്കുക. വീണ്ടും അരമണിക്കൂറ്‍ ഓടും. ചാക്രിക പ്രവര്‍ത്തനം. ബൊറന്‍ പണി. എന്നാല്‍, പുതുമോടി ആയതിനാലും, സ്നേഹം കൊണ്ടും ഞാനാപ്പണി ഏറ്റെടുത്തു.

അങ്ങിനെ ടിവി റിമൊട്ടയാണ്‌, ക്രിക്കറ്റ്‌ ലോകത്തേക്ക്‌ എണ്റ്റെ രംഗപ്രവേശം. പിന്നെ കയറ്റം വേഗമായിരുന്നു. റിമൊട്ടുള്ള പുതിയ ടിവി വാങ്ങി. റിമോട്ടുപണി നിറുത്തി. എന്തിന്‌, കളിയുണ്ടേല്‍ പണിക്കു പോവാത്ത പരുവമായി. കുഡുംബസ്നേഹോള്ള ആരെങ്കിലും സഹിക്യോ? നിര്‍ഭാഗ്യവശാല്‍ എണ്റ്റെ ഭാര്യ ആ ഗണത്തില്‍ പെട്ടവളായിരുന്നു.

ആവള്‍ കളികാണല്‍ നിറുത്തി.
ഞാന്‍ കളി കാണുന്നതില്‍ പരിഭവമായി.
കരച്ചിലായി.
കലിയായി.
പച്ച്യായി.
ചുവപ്പായി.

ക്രിക്കറ്റ്‌ തലക്ക്‌ പിടിച്ചവന്‍ കുലുങ്ങിയില്ല.
അങ്ങിനെ അടുത്ത ഗണപതി കോവിലില്‍ അവള്‍ തേങ്ങ ഉടക്കാന്‍ തുടങ്ങി. നൂറ്റൊന്നു തികഞ്ഞപ്പോള്‍ ഫലം കണ്ടു.

ബക്നറും കൂട്ടരും കളിക്കളത്തില്‍ക്കേറി കളിക്കാന്‍ തുടങ്ങി.
ഗ്യലറിയിലിരുന്ന അമ്പയറും കളിച്ചു.
നിഷ്ക്രിയനായിരുന്ന മാല്‍ക്കം സ്പീഡും കളിച്ചു തുടങ്ങി.
ഇവരൊക്കെ കളിച്ചാല്‍ ആസ്ത്രേലിയ ജയിക്കും. കട്ടായം.

പിന്നെന്ത്‌ കളി? പിന്നെന്ത്‌ ത്രില്‍?

Wednesday, January 9, 2008

യുദ്ധം ആദ്യം ജയിക്കേണ്ടത്‌ മനസ്സിലാണ്‌



ഒരു ഗൌരവ കൃതി വിലയിരുത്തപ്പെടേണ്ടത്‌ അതിണ്റ്റെ സംവേദന ക്ഷമതയിലാണ്‌. കൃതി നമ്മെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യണം.

അടൂറ്‍ഗോപാല കൃഷ്ണണ്റ്റെ നാലു പെണ്ണുങ്ങള്‍ വിലയിരുത്തേണ്ടതും ആരീതിയിലണ്‌. എന്നാല്‍, പലപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. രണ്ട്‌ ആക്ഷേപങ്ങളാണ്‌ പൊതുവെ കേട്ടത്‌. കഥയുടെ പാശ്ചാത്തലം പഴഞ്ചനാണ്‌. രണ്ടാമത്തേത്‌, സ്ത്രീശാക്തീകരണത്തിനു വിഘാതം.

എന്നാല്‍, നാലുപെണ്ണുങ്ങള്‍ എന്നെ അതിശയിപ്പിച്ചു. ചിന്തിപ്പിച്ചു.

വീട്ടമ്മയില്‍ നിന്നു തുടങ്ങാം. പഴയ സതീര്‍ഥ്യനെ വീണ്ടും കണ്ടപ്പൊള്‍, ഓര്‍ത്ത കൌമാരകൂതൂഹലങ്ങളില്‍, അയാളുടെ ശൃങ്ഗാരങ്ങളില്‍ അത്പനേരത്തേക്കെങ്ങിലും മക്കളില്ലാത്ത വീട്ടമ്മ മനസ്സില്‍ വഴിതെറ്റി. കുടുംബം ചിദ്രമായേക്കാവുന്ന വിഴുക്കല്‍. പിന്നീട്‌ വീട്ടമ്മ തന്നെ അവരുടെ ചഞ്ചലമനസ്സ്‌ നേര്‍വഴിക്കാക്കി.

എന്നാല്‍, നിത്യ കന്യകയില്‍ അമ്മയും അനുജത്തിയും സഹോദരനും നീതികാട്ടിയില്ല; അവരങ്ങനെ നിത്യകന്യകയായി . പിന്നീട്‌ അനുജത്തിയുടെ ഭര്‍ത്താവ്‌, അവസാനം നാട്ടുകാരന്‍ നിത്യ കന്യകയെ പ്രലോഭിപ്പിച്ചു. മനസ്സിണ്റ്റെ ദൃഠത വീണ്ടെടുത്ത്‌ എന്നാല്‍ ദൈന്യത്തോടെ അവര്‍ പറഞ്ഞു: എന്നെ അങ്ങിനെ കാണരുത്‌. ഞാനത്തരക്കാരിയല്ല.

വിവാഹ ജീവിതത്തിണ്റ്റെ അനുരാഗങ്ങളില്‍ താത്പര്യമില്ലാത്ത ഭര്‍ത്താവിനെ, പിരിഞ്ഞുനില്‍ക്കുന്ന കന്യക ശ്രധ്ദേയയാകുന്നത്‌ അവരുടെ മനസ്സിണ്റ്റെ ദൃഠതയിലൂടെയും സാംബത്തിക സ്വയം പര്യാപ്തതയിലൂടെയുമാണ്‌. മാതാപിതാക്കളും അവളെ സ്വീകരിച്ചു. ഗോസിപ്പുകളെ ധീരതയൊടെ നേരിട്ടു.

വേശ്യയില്‍ എന്നാല്‍, സ്ത്രീ പരാജയപ്പെടുന്നു. ഒപ്പം പുരുഷനും. വേശ്യയില്‍ നിന്നും കുടുംബിനിയിലേയ്കുള്ള യാത്ര ആശങ്കയൊടെ ആയിരുന്നെങ്കിലും, അവള്‍ കൂലിവേല ചെയ്യാന്‍ തയ്യാറായി. കൂരയില്ലാതിരുന്ന ആ ദംബതികളെ നിയമം അനാശാസ്യത്തിനു ശിക്ഷിച്ചു. അവരുടെ വിവാഹത്തിനു നിയമസാധുതയില്ലായിരുന്നു.

ദയനീയം!

കഥയില്‍ പുതുതായി ഒന്നുമില്ല. നാല്‍പതോളം വര്‍ഷം പഴക്കമുള്ള കഥ. പഴയ പാശ്ചാത്തലത്തില്‍ എന്നാല്‍, മനോഹരമായും അച്ചടക്കത്തോടെയും കഥ ആലേഖനം ചെയ്തിരിക്കുന്നു . എന്നെ അതിശയിപ്പിക്കുന്നത്‌, നാല്‍പതോളം വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ വ്യവസ്തിതി മാറിയോ എന്ന ചോദ്യമാണ്‌.

ആ മാറ്റമില്ലായ്മയാണു ഈ ചലച്ചിത്രത്തിണ്റ്റെ പ്രസക്തി. അങ്ങിനെ കഥ കാലാതീതമാവുന്നു. യുദ്ധം ആദ്യം ജയിക്കേണ്ടത്‌ മനസ്സിലാണ്‌. എങ്കിലേ നിരന്തരമായി ജയം സാധ്യമാകൂ. ഒരോ കഥയും അതാണു നമ്മുക്കു പറഞ്ഞുതരുന്നത്‌.

ആവര്‍ത്തിക്കുകയണ്‌, പൊറുക്കുക. കന്യകയും, നിത്യകന്യകയും, വീട്ടമ്മയും, വേശ്യയും അവര്‍ അഭിമുഖീകരിക്കുന്ന സാമൂഹ്യ അനീതികളെ ജയിക്കുന്നുണ്ട്‌. സ്ത്രീ ശാക്തീകരണത്തിണ്റ്റെ ഉത്തമ ഉദാഹരണങ്ങളാണ്‌ ഈ കഥാപാത്രങ്ങള്‍. എന്നാല്‍ നിയമം വേശ്യയെ തോല്‍പിച്ചു.

ചലച്ചിത്രം എന്നെ ചിന്തിപ്പിക്കുകയാണ്‌ :

നമ്മളധികം പേരും എന്തേ മനസ്സില്‍ യുദ്ധം ജയിക്കാത്തത്‌ ?
ജീവിതത്തെ തോല്‍പ്പിക്കുന്ന നിയമങ്ങള്‍; നാമിപ്പോഴും എന്തുകൊണ്ടു പരിപാലിക്കുന്നു?

ഉത്തരങ്ങള്‍ തേടേണ്ടത്‌ പ്രേക്ഷകരാണ്‌. ചിന്തിക്കൂ.

Sunday, January 6, 2008

നാം അപകടത്തിലാണ്‌



പിണറായി വിജയനു സമകാലീന രാഷ്ട്രീയനേതാക്കളില്‍നിന്നും വേറിട്ട ഒരു ചരിത്രം ഇല്ല. അധികം രാഷ്ട്രീയനേതാക്കളുടെയും മുഖം ഒന്നാണ്‌. പലനിറങ്ങളില്‍ അത്‌ പ്രതര്‍ശ്ശിക്കപ്പെടുന്നു. ആതിനപ്പുറത്തേക്ക്‌ ഇന്‍ഡ്യന്‍ രാഷ്ട്രീയ, സാംബ്ബത്തിക, സാമൂഹിക വ്യവഹാരങ്ങളില്‍ ഒരു മാറ്റത്തിന്‌ വെണ്ടുന്നത്രം സൌദ്നര്യം അവരുടെ മനസ്സിലില്ല.

എന്നാല്‍, ഒരൊരുത്തര്‍ക്കും മനസ്സിണ്റ്റെ സൌന്ദര്യം പ്രദര്‍ശ്ശിപ്പിക്കാനുള്ള അവസ്സരങ്ങള്‍ ഉണ്ടായിട്ടുണ്ടാവണം. പലപ്പൊഴും അവരതു ശ്രദ്ധിക്കാതെ കടന്നു പൊകുന്നത്‌ ആ സൌദ്നര്യത്തിനു മുകളില്‍ അവരൊരുത്തരും ഒരു കൂട ചവറു കമഴ്്ത്തുന്നതുകൊണ്ടാണ്‌. പിണറായി വിജയനും അത്തരം ഒരവസരം ഉണ്ടായി. നാം ശ്രദ്ധിക്കാതിരുന്ന പല അത്തരം നിമിഷങ്ങളും പിണറായി ആനുഭവിച്ചിരിക്യാം. സംഭവത്തിണ്റ്റെ ചുരുക്കം ഇതാണ്‌:

ചെന്നൈ എയര്‍പൊര്‍ട്ടില്‍ ചെക്കിന്‍ ചെയ്യുന്നതിനിടെ പിണറായി വിജയണ്റ്റെ ലാപ്ടോപ്‌ ബാഗ്ഗില്‍നിന്നും വെടിയുണ്ട കണ്ടെടുക്കുന്നു. തോക്കില്ല. തെറ്റുപറ്റിയതാകാം. ഹ്യൂമണ്‍ എറര്‍. ഓരെക്സ്പ്ളനേഷനിലൂടെ മപ്പാക്കാവുന്ന സംഭവം. ആതിനപ്പുരത്തേക്കില്ല. പണ്ടെങ്ങൊ അശ്ര്‍ദ്ധയില്‍ മറന്നു വച്ചതാകാം എന്നായിരുന്നു വിജയണ്റ്റെ സമര്‍ത്ധനം.

എന്നാല്‍, കധ്‌ഃഅയുടെ തുടക്കം അവിടെ ആയിരുന്നില്ല. മണിക്കൂറുകള്‍ക്കുമുന്‍പ്‌ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇതേ സഞ്ചിയുമായാണ്‌ വിജയന്‍ ചെക്കിന്‍ ചെയ്തത്‌. അവിടെ സഞ്ചിയില്‍ വെടിയുണ്ടകള്‍ പരിശോധനയില്‍ കണ്ടുപിടിച്ചില്ല.

വിമാനത്താവളങ്ങളില്‍ ഈ പരിശോധനാനിബന്ധനകള്‍ എന്തുകൊണ്ട്‌?

യത്രക്കാരുടെ, വ്യോമയാനത്തിണ്റ്റെ അതിലുപരി രാഷ്ട്ര ത്തിണ്റ്റെ സുരക്ഷയാണ്‌ ഈ തീവ്രപരിശോധനകള്‍ക്കാധാരം. പരിശോധനകള്‍ക്കുള്ള ചിലവുകള്‍ രജ്യഭണ്ടാരങ്ങളില്‍ നിന്നല്ല. മറിച്ച്‌, യാത്രികണ്റ്റെ സമയവും പണവുമണ്‌ അവിടെ ചിലവഷിക്കുന്നത്‌.

ഇ വിടെ ഒരുത്തമ പൌരന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

തണ്റ്റെ അശ്രദ്ധയെ കുറിച്ച്‌ വിവരിക്കുന്നതിനൊടൊപ്പം തന്നെ ഉത്തമപൌരന്‍ തിരുവന്തപുരം വിമനത്താവളത്തിലെ സുരക്ഷാ പരിശോധനയിലെ കഴിവുകുറവില്‍ ഉത്ക്ണ്ടാകുലനാകെണ്ടതുണ്ട്‌. ആ ഉത്ക്കണ്ട്ത, വ്യോമ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലയത്തേയും ഒരന്വേഷണത്തിനു ക്ഷണിച്ചുകൊണ്ടും അവരുമായി സഹകരിച്ചു കൊണ്ടുമാവണം പ്രകടിപ്പിക്കേണ്ടത്‌.

പിണറായി വിജയന്‍ അതുചെയ്തില്ല.
ഉത്തമ പൌരനയില്ല.
നിയമം അനുസരിക്കുന്നവനേ നിയമം നടപ്പിലാക്കാന്‍ സഹകരിക്കുന്നവനേ ഉത്തമ പൌരനാകാന്‍ കഴിയൂ.
ഉത്തമ പൌരനേ ഒരു രഷ്ട്രീയപ്രവര്‍ത്തകനാകാവൂ.
അത്തരം ഒരു രഷ്ട്രീയ പ്രവര്‍ത്തകനേ നിയമനിര്‍മാണത്തിലേര്‍പ്പെടാവൂ.
എങ്കിലേ രാഷ്ട്രസുരക്ഷ നടപ്പാക്കാനാവൂ.

മനസ്സിലെവിടെയൊ ഒളിഞ്ഞുകിടന്ന ആ സൌന്ദര്യത്തെ വിജയന്‍ ഒരു കൂട ചവറുകൊണ്ടു മൂടി.

ഈ കുറിപ്പില്‍ പിണറായി വിജയന്‍ ഒരു നിമിത്തമായതാണ്‌. അധികം രഷ്ട്രീയക്കാരും ഇതില്‍നിന്നും വ്യത്യസ്തരല്ല.

ഈശ്വരാ, ഇണ്റ്റ്യയുടെ സുരക്ഷ ഇവരുടെയൊക്കെ പ്രതിച്ചായക്കപ്പുറത്തേക്ക്‌ കടക്കുന്നില്ലല്ലൊ.